പ്രിയപ്പെട്ടവരേ ഇന്നത്തെ കൂടിച്ചേരൽ സന്തോഷകരമായി അവസാനിച്ചു...
പ്രതീക്ഷിച്ചതിലും അധികം ആളുകൾ പങ്കെടുത്തു...[നാല്പതോളം പേർ]
നിർബന്ധമേതുമില്ലാതെ സ്വമേധയ ഉള്ള പങ്കാളിത്തമായിരുന്നു.
വന്നവർക്ക് പതിവ് ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരനുഭവം ലഭിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു.
ഇത്തരം കൂടിച്ചേരലുകൾ ഉന്മേഷവും ഊർജ്ജവും പകരും.
എന്തായാലും രണ്ടാഴ്ചയിലൊരിക്കലുള്ള വട്ടം ചേരലുകൾ തുടർന്നു കൊണ്ടുപോകാം എന്നു തന്നെ കരുതുന്നു...😊
ഇന്നത്തെ പരിപാടി വളരെ നന്നായിരുന്നു. അനുസ്മരണ പ്രഭാഷണങ്ങളും കവിതാ ആലാപനങ്ങളും തകർത്തു. കുഞ്ഞുമോളുടെ പാട്ടം കാലു കൊണ്ടുള്ള ആട്ടവും കിടിലൻ.
ഇന്നത്തെ അനുസ്മരണ പ്രഭാഷണങ്ങളും പാട്ടുകളും... ഭക്ഷണവും ഒക്കെ വളരെ ഗംഭീരമായി. പ്രസാദ് മാഷിനും പ്രദീപ് മാഷിനും പ്രത്യേക അഭിനന്ദനങ്ങൾ... ❤️🌺🌺